നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നിർദേശങ്ങൾ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുക.
ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും നേരത്തെ ആലോചിച്ച സ്ഥാനാർഥികൾ മാറിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഐഎമ്മിന്റെ
തീരുമാനം. പ്രകടനപത്രിക പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണി യോഗത്തിന്റെ തീയതിയും ഇന്നു നിശ്ചയിക്കും.
















