നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നു. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.
തിങ്കളാഴ്ച കെ സുധാകരനോട് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പായാൽ മാത്രമേ ഡൽഹിയിലേക്കുള്ളു എന്ന നിലപാടിലാണ് കെ സുധാകരൻ.
അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു. നേരത്തെ 31 പേരുടെ പേരുകൾക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇത് കൂടാതെ 24 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ അന്തിമമാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനാണ് തീരുമാനം. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ ആണ് നീക്കം.
















