പെട്രോളും ഡീസലും കണ്ടെയ്നറുകളിൽ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പിൽ ഉള്ളവർ അങ്ങനെ നൽകരുതെന്നും നിർദേശവുമായി കേന്ദ്ര സർക്കാർ. ആവശ്യത്തിന് പെട്രോൾ ഡീസൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോൾ ഡീസൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ എല്ലാവരും കണ്ടെയ്നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
സുരക്ഷിതമല്ലാത്ത കണ്ടെയ്‌നുറുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനാൽ .ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പെട്രോൾ പമ്പുകൾ ശ്രദ്ധിക്കണമെന്നും ഏതെങ്കിലും തരത്തിൽ ലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
















