ഉത്തർപ്രദേശ് ലക്നൗവിൽ നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് കൊലപ്പെടുത്തി. ഭീഷ്മ ഫർബന്ദ (35) ഭാര്യ രാഗിണി (30) ആണ് നാല് വയസ്സുകാരനായ അർണവിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മാർച്ച് 12നാണ് നാല് വയസ്സുകാരൻ മരിച്ചെന്ന് മുത്തശ്ശിയോട് പിതാവ് വിളിച്ചറിയിക്കുന്നത്. തുടർന്ന് മുത്തശ്ശി വീട്ടിൽ വന്ന് നോക്കുമ്പോഴാണ് മൃതദേഹം വരാന്തയിൽ കിടത്തിയ നിലയിൽ കാണുന്നത്. കുട്ടിയുടെ ശരീരത്ത് കണ്ട പാടുകളിൽ സംശയം തോന്നി ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയെ കത്തി,വൈപ്പർ, സ്കെയിൽ, ബെൽറ്റ്,കയർ എന്നിവ ഉപയോഗിച്ചാണ് ഉപദ്രവിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വർഷങ്ങൾക്കു മുമ്പ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു. ഇവരുടെ സ്വത്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















