തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും ആരുമായും സഖ്യത്തിൽ ഇല്ലെന്നും തമിഴക വെട്രി കഴകം. എൻ.ഡി.ഐ സഖ്യത്തിൽ എത്തിക്കാൻ ബിജെപി ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾക്കിടയിലാണ് ടിവികെയുടെ ജനറൽ സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ ഈ കാര്യം വ്യക്തമാക്കിയത്.
80 സീറ്റും ഉപമുഖ്യമന്ത്രി പദവും ആയിരുന്നു ടിവികെയ്ക്ക് എൻ.ഡി.ഐ വാഗ്ദാനം ചെയ്തത്. ബിജെപി സഖ്യത്തിൽ എത്തിക്കാൻ ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും ആയിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചിൽ നടത്തിയത്.
















