കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 50 ൽ അധികം പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള ആദ്യഘട്ട പട്ടികയാണ് ഇന്ന് പുറത്തുവിടുക എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാം ഘട്ട സ്ഥാനാർഥി നാളെ പ്രഖ്യാപിച്ചേക്കും.
സിറ്റിങ് എംഎൽഎമാരുടെയും സംവരണ സീറ്റുകളിലെയും മറ്റ് തർക്കമില്ലാത്ത മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക.
അതേസമയം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
















