വൈപ്പിനിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. 12 പേരാണ് സിപിഐഎമ്മിൽ ചേർന്നത്. യുവമോർച്ച ചെറായി മണ്ഡലം സെക്രട്ടറി രജീഷ് രാജീവ് ഉൾപ്പെടെ സിപിഐഎമ്മിൽ ചേർന്നു. ഇന്നലെയാണ് തീരുമാനം ഉണ്ടായത്. ഇന്നലെ രാത്രി നടന്ന ചടങ്ങിൽ പ്രവർത്തകരെ രക്തഹാരം അണിയിച്ച് പ്രാദേശിക നേതാക്കൾ പ്രവർത്തകരെ സ്വീകരിച്ചു.
അതേസമയം വൈപ്പിനിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. എം ബി ഷൈനിയെ പ്രഖ്യാപിച്ചതോടെ തീരമുണര്‍ന്നു. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദ്യ വനിതാ സെക്രട്ടറിയായ ഷൈനി, ജില്ലയിലെ പോരാട്ടത്തിന്റെ മുഖമാണ്. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതി അഭിഭാഷകയാണ്.
Story Highlights : 12 bjp leaders joins cpim in vypin
















