അനിശ്ചിതത്വത്തിന് വിരാമമിട്ട് നിർണായക തീരുമാനവുമായി രണ്ടത്താണി. അബ്ദുറഹിമാൻ രണ്ടത്താണി മുസ്ലിംലീഗിൽ തന്നെ തുടരും. പാണക്കാടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച് നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്. ലീഗ് ബന്ധം ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാണെന്ന് സിപിഐഎം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ നിർണായകമായ നീക്കം.താൻ പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു .
മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം ഉണ്ടെന്നും രണ്ടത്താണി പ്രതികരിച്ചു. തന്നെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി. സ്ഥാനാർഥി നിർണയത്തിൽ സൂക്ഷ്മത വേണമെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. അതേസമയം, തിരൂർ, തിരൂരങ്ങാടി സീറ്റുകളാണ് രണ്ടത്താണിക്ക് സിപിഐഎം വാഗ്ദാനം ചെയ്തിരുന്നത്. സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന രണ്ടത്താണി ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ അതൃപതി പ്രകടിപ്പിച്ചെങ്കിലും വൈകാതെ തിരുത്തി. എന്നാല്‍ ഇന്ന് രാവിലെ വിശദമായ കുറിപ്പുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു. ഒരു പഞ്ചായത്ത് ലീഗ് കമ്മിറ്റി പോലും ആവശ്യപ്പെടാതെ പി.എം.എ സമീറിനെ തിരൂരങ്ങാടിയിലെ സ്ഥാനാർഥിയാക്കിയതിന്‍റെ മാനദണ്ഡം എന്താണെന്ന് രണ്ടത്താണി ചോദിച്ചു. ഇതിന് പിന്നാലെയാണ് സിപിഐഎം നേതൃത്വം രണ്ടത്താണിയുമായി ചർച്ച നടത്തിയത്.
Story Highlights : Abdurahman Randathani will continue in the Muslim League
















