അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. ആകെയുള്ള 126 സീറ്റുകളിൽ 89 ഇടത്താണ് ബിജെപി മത്സരിക്കുന്നത്. ഇതിൽ 88 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാകും ഇത്തവണയും പാർട്ടിയുടെ അമരക്കാരൻ.
ജലൂക്ബാരിയില്‍ നിന്നാണ് ഹിമന്ത ബിശ്വ ശര്‍മ മത്സരിക്കുന്നത്. പ്രാദേശിക നേതാക്കളെ അടക്കം ഉള്‍പ്പെടുത്തിയാണ് അസമില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രദ്യുത് ബോര്‍ദൊലോയി, ബൂപെന്‍ ബോറ തുടങ്ങിയ പുതുമുഖങ്ങളെയും ബിജെപി അവതരിപ്പിക്കുന്നു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയിലെത്തിയ നേതാവാണ് ബൊര്‍ദൊലോയി.
ഇത്തവണയും ഭരണം നിലനിര്‍ത്താനാണ് ബിജെപി പരിശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനിത് ജീവന്‍ മരണ പോരാട്ടമാണ്.
















