കൊല്ലം പത്തനാപുരത്തു യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ മരിയാ ഉമ്മൻ. സോളർ വിവാദത്തിലെ പ്രതിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ ആണെന്ന ആരോപണം നിലനിൽക്കെയാണ് മാറിയ ഉമ്മൻ ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ എത്തിയത്.
കെപിസിസി ജനറൽ സെക്രട്ടറിയായ ജ്യോതികുമാർ ചാമക്കാലയാണ് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി നിൽക്കുന്നത്. ജ്യോതികുമാറിന് വേണ്ടിയാണ് രാവിലെ മണ്ഡലത്തിലെത്തിയ മരിയ, വീട് വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിച്ചത്. കൂടാതെ പ്രതികാരം എന്ന വാക്ക് അപ്പയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നുവെന്നും കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും മകൾ മരിയ ഉമ്മൻ പറഞു.
















