കൊച്ചി: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
എല്ലാം ജനം ചിരിച്ചു തള്ളി. യുഡിഎഫിന്റെ 140 സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫിനും എന്‍ഡിഎക്കും പല മണ്ഡലങ്ങളിലും ഇപ്പോഴും സ്ഥാനാര്‍ഥികളില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
















