പാലക്കാട് ബിജെപി ജയിക്കും എന്ന പേടിയിൽ ആണ് സിപിഎം ബിജെപി ഡീലെന്ന ആക്ഷേപം വിഡി സതീശൻ ഉന്നയിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണമാണ് വിഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നത് എന്നും പാലക്കാട് ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച്ച വെക്കും എന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം ആയിരുന്നു ബിജെപിയും സിപിഎമ്മും പരസ്പര ധാരണയിലാണ് പോകുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ അതൊക്കെ പൊളിച്ചു കൊടുക്കും എന്നും വി ഡി സതീശന് ആരോപിച്ചത്. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.
















