തിരുവനന്തപുരം: വർക്കല എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ.വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ, റാത്തിക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകൾ ആണ് നശിപ്പിക്കപ്പെട്ടത്.
25 ഓളം ഫ്ലക്സുകൾ നശിപ്പിച്ചു. രണ്ടിടങ്ങളിൽ കൊടിമരവും തകർത്തു. വർക്കല പൊലീസിൽ പരാതി നൽകി. അതേസമയം, കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിൻ്റയും ഫ്ലക്സ് ബോർഡ് കീറിയ നിലയിൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലക്സുകളാണ് വലിച്ചു കീറിയത്.
















