ഗുരുഗ്രാമില്‍ ഭാര്യയെ ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. 23കാരിയായ നഴ്സ് കാജലിനെയാണ് റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമ കൊലപ്പെടുത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിൽ.
സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് അയാൾ സമ്മതിച്ചു.
ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ. ഗുരുഗ്രാമിലെ ഒരു നഴ്സിങ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം.
















