കോഴിക്കോട് പോലീസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആണ് സംഭവം നടന്നത്. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
















