ബെംഗളൂരുവില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനം എഐ 133 ആണ് സാങ്കേതിക തകരാര്‍ സംശയിച്ചതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ജിദ്ദയിലേക്ക് തിരിച്ചുവിട്ടത്.
ഇന്ത്യന്‍ സമയം രാത്രി 7.58ന് വിമാനം ജിദ്ദ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിമാനം നിലവില്‍ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും, അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജിദ്ദ വിമാനത്താവള അധികൃതരുമായും പ്രാദേശിക ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
















