കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സ്ക്രീൻ അഡിക്ഷൻ കുറക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന മാനസികാരോഗ്യ വകുപ്പ്, നിംഹാൻസ് ചേർന്ന് സംയുക്തമായി സമഗ്ര കരട് നയം രൂപീകരിച്ച് കർണാടക സർക്കാർ .മൊബൈൽഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ഈ അഡിഷൻ മൂലം കുട്ടികളിൽ ഉത്കണ്ഠയും ഉറക്കക്കുറവും ഏകാഗ്രത കുറവും ഉണ്ടാവുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഇത് ഒഴിവാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നത്. ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ നയം നടപ്പിലാക്കുന്നത്. സ്‌കൂളുകൾക്കുള്ള സർക്കാർ നിർദേശങ്ങൾ, അധ്യാപകർക്കുള്ള പ്രത്യേക പരിശീലന പരിപാടികൾ, രക്ഷിതാക്കളുമായുള്ള സജീവമായ ആശയവിനിമയം തുടങ്ങി മൂന്ന് തലങ്ങളിലായാണ് പദ്ധതിയുടെ പ്രവർത്തനം.
അതോടൊപ്പം തന്നെ ഓൺലൈൻ സുരക്ഷ, സ്വകാര്യത, സൈബർ ബുള്ളിയിങ് എന്നിവയെ കുറിച്ച് സിലബസുകളിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ കുട്ടികളിലെ സ്വഭാവ മാറ്റങ്ങൾ, ഒറ്റപ്പെടൽ, പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവ നിരീക്ഷിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും
















