പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സൈന്യത്തിലെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ഇളവിനും തയ്യാറല്ലെന്ന് ഇറാന്‍ നിലപാട് ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളില്‍ നിന്ന് അല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാം.
കടലിടുക്ക് കടക്കാന്‍ അധികൃതരുമായി ഏകോപനം ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കണ്‍സിലിലും ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനിലുമാണ് നിലപാട് ആവര്‍ത്തിച്ചത്.
















