കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്‌ധന്റെ വീട് കുത്തി തുറന്ന് മോഷണം. സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോക്ടർ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്നാണ് 21 പവൻ സ്വർണം കവർന്നത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിനോദ് ഭട്ടതിരിയും ഭാര്യയും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി രാവിലെ വീട്ടിൽ നിന്ന് പോയതായിരുന്നു. വൈകിട്ട് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്. വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
മുകളിലത്തെ നിലയിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണം ആണ് മോഷ്ട്ടിച്ചിരിക്കുന്നത്. മറ്റ് സാദനങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















