ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ തന്നെ ക്ഷണിച്ചന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ താൻ ആ ആവശ്യം നിരസിക്കുകയായിരുന്നു എന്ന് വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കഴിഞ്ഞമാസം യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകൻ മൊജ്തബ കമയെ പിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തിനും കുറച്ചുനാൾ മുമ്പ് നടന്ന ആക്രമണത്തിൽ പരിക്കുപറ്റി. അതിനാൽ ഇറാന്റെ ഭരണ നേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താൻ ആണ് അവർ തന്നെ സമീപിച്ചതെന്ന് ട്രംപ് പറഞ്ഞു.
















