ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിൽ തരംഗമാകാൻ ഇതാ ‘ഹാരി പോട്ടർ’ എത്തുന്നു. എച്ച്ബിഓ ഒരുക്കുന്ന ഹാരി പോട്ടർ ടെലിവിഷൻ സീരിസിന്റെ ആദ്യ ടീസർ പുറത്തുവിട്ടു.
ഡാനിയൽ റാഡ്ക്ലിഫ്, എമ്മ വാട്സൻ, റൂപർട്ട് ഗ്രിന്റ് എന്നിവർ അനശ്വരമാക്കിയ ഹാരി പോട്ടർ, ഹെർമിയണി ഗ്രേൻജർ, റോൺ വീസലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിൻ, അറബെല്ല സ്റ്റാന്റൺ, അലിസ്റ്റർ സ്റ്റൗട്ട് എന്നിവരാണ് സ്ക്രീനിലെത്തിക്കുക.
‘ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ’ എന്നാണ് ആദ്യ സീസൺ ടൈറ്റിൽ. ഫ്രാൻസെസ്ക ഗാർഡിനർ ആണ് ഷോ റണ്ണർ. സംവിധാനം മാർക് മൈലോഡ്. യുകെയിലെ വാർണർ ബ്രോസ് സ്റ്റുഡിയോസ് ലീവ്സ്ഡെനിൽ ആയിരുന്നു പരമ്പരയുടെ ചിത്രീകരണം.
ഈ വർഷം ക്രിസ്മസിന് സീരിസ് റിലീസിനെത്തും. എട്ട് എപ്പിസോഡുകളിലായിരിക്കും ആദ്യ സീസൺ ഒരുക്കിയിരിക്കുന്നത്.
















