സിപിഎം ബിജെപി ഡീൽ ആരോപണത്തിനു മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി അംഗം എം സ്വരാജ്. കോൺഗ്രസ് എന്തെല്ലാം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാലും, 2006ൽ നടന്ന ആർഎസ്എസ് നേതാവ് ഗോവൾക്കറുടെ ജനശതാബ്ദിയിൽ വി ഡി സതീശൻ പങ്കെടുത്തത് എന്തിന് എന്ന ചോദ്യമാണ് സ്വരാജ് ഉന്നയിച്ചത്.
അതോടൊപ്പം ഈ ചോദ്യത്തിന് ഉത്തരം നൽകാതെ പിണറായി വിജയൻ ആർഎസ്എസ് വോട്ട് വാങ്ങി എന്ന കള്ളം പ്രചരിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് സ്വാധീനമുള്ള ജനതാ പാർട്ടിയിൽ സിപിഎമ്മിന് ബന്ധമില്ലെന്നും അതോടൊപ്പം ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ 14 എൻഡിഎ സ്ഥാനാർത്ഥികൾ കോൺഗ്രസിന്റെ സംഭാവനയാണെന്നും സ്വരാജ് ഉന്നയിച്ചു.
















