കണ്ണൂർ തലശ്ശേരി വനിതാ സിവിൽ പോലീസ് ഓഫീസറുടെ കൊലപാതകത്തിലെ വിധി ഇന്ന്. കരിവെള്ളൂരിലെ പി ദിവ്യശ്രീയെ (38) ഭർത്താവ് കുഴിമ്മൽ കോട്ടൂർ പെരളത്തെ കെ രാജേഷ് (44) കൊലപ്പെടുത്തുകയും തടയാൻ ചെന്ന അച്ഛനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുന്നത്.
2024 നവംബർ 21ന് കരിവെള്ളൂരിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു.
എന്നാൽ ഇരുവരും ഉള്ള കുടുംബ പ്രശ്നം കാരണം കണ്ണൂർ കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപ്പീൽ നൽകിയിരുന്നു. സംഭവം ദിവസം കോടതിയിൽ ദിവ്യശ്രീ വിവാഹമോചനത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായതാണ് കൊലപാതകത്തിന് കാരണം. രാജേഷ് ദിവ്യശ്രീയെ വെട്ടി പരിക്ക് ഏൽപ്പിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
















