തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തമിഴഗ വെട്രി കഴകം (ടിവികെ) സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയ് മത്സരിക്കും. ട്രിച്ചി ഈസ്റ്റ്, പേരമ്പൂർ സീറ്റുകളിലാണ് വിജയ് മത്സരിക്കുക. ടിവികെയുടെ പ്രകടന പത്രികയും പുറത്തിറക്കി.
സി ജോസഫ് വിജയ് എന്ന പേരിലാണ് താൻ മത്സരിക്കുക എന്നും വിജയ് പറഞ്ഞു. വമ്പൻ വാഗ്ദാനങ്ങളാണ് വിജയ് നൽകിയത്. 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവർക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികൾ ഉള്ള സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ് എന്നും വിജയ് പറഞ്ഞു.
ജനറൽ സെക്രട്ടറി എൻ ആനന്ദ് ടി നഗറിൽ നിന്നും ട്രഷറർ വെങ്കട് രമണൻ മൈലാപൂരിൽ നിന്നും മത്സരിക്കും. ആഥവ് അർജുന വില്ലിവാക്കത്ത് നിന്നാണ് മത്സരിക്കുക. എഐഡിഎംകെയില്‍ നിന്നെത്തിയ മുതിർന്ന നേതാവായ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്ത് മത്സരിക്കും.
















