പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ മധുക്കരയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശിയായ അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ്.
അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















