പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമല സ്വർണകൊള്ളയെ കുറിച്ച് പറയാതിരുന്നത് ബി.ജെ.പി-സി.പി.എം ഡീലിന്റെ തെളിവാണെന്ന് കെ.സി. വേണുഗോപാല്‍. അതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനം തടയാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ വിഭജിക്കുകയും സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും അതിന്റെ അവസാനത്തെ തെളിവാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലെന്നും അദ്ദേഹം ആരോപിച്ചു. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എം.പിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ഉന്നയിച്ചു.
















