ദുബായ് തുറമുഖത്തിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലായ ‘അൽ സാൽമി’ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം. ക്രൂഡ് ഓയിൽ നിറച്ചിരുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് കപ്പലിന്റെ ഉൾഭാഗത്തു കേടുപാടുകൾ സംഭവിക്കുകയും തീ പിടിക്കുകയുമായിരുന്നു.
ഇന്ന് രാവിലെ പന്ത്രണ്ടുമണിയോടെയാണ് സംഭവം. ഡ്രോൺ ആക്രമണം മൂലം തീ പടർന്ന കപ്പൽ ദുബായിലെ എമർജൻസി റെസ്‌പോൺസ് ടീമും ഫയർഫോഴ്‌സും ചേർന്ന് പൂർണമായും അണച്ചു. ആക്രമണ സമയത്തു 24 ജീവനക്കാർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) അറിയിച്ചു.
















