കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഈ മാസം 6ന് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ശംഖുമുഖം, ജി.വി. രാജ ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഇന്റര്‍ നാഷണല്‍ സ്വിമ്മിംഗ് പൂള്‍ പിരപ്പന്‍കോട് എന്നിവിടങ്ങളിലായാണ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ടാണ് ക്യാമ്പ് നടത്തുന്നത്. ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങളുടെ സാന്നിധ്യവും, അനുഭവ പരിചയവും പരിശീലനത്തില്‍ അഗ്രഗണ്യരുമായ കോച്ചുകളാണ് ക്യാമ്പുകള്‍ നിയന്ത്രിക്കുന്നതും പരിശീലിപ്പിക്കുന്നതും. 8 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍, കരാട്ടെ, ഗുസ്തി, ബോക്‌സിംഗ്, ബേസ്‌ബോള്‍ എന്നീ കായിക ഇനങ്ങളുടെ പരിശീലനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ചാണ് നല്‍കപ്പെടുന്നത്. ബാഡ്മിന്റണ്‍ ജി.വി. രാജ അന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചും, നീന്തല്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ്പൂള്‍ പിരപ്പന്‍കോട് വച്ചും പരിശീലനം നല്‍കും. മെയ് 20ന് അവസാനിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ വിശദ വിവരങ്ങള്‍ അറിയാന്‍ സെക്രട്ടേറിയറ്റിനു പുറകു വശത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ 1471-2330167, 0471-2331546 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
















