ഗോകുലം മൂവീ മ്പിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയ്‌ലര്‍ ഇന്നു പുറത്തുവിട്ടു. തമിഴിലും മലയാളത്തിലുമാണ് ട്രയിലറിലെ വാക്കുകള്‍ കേള്‍ക്കുന്നത്. ട്രയിലറിലെ ചില ഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു. ആ വാക്കുകള്‍ നമുക്കൊന്നു പരിശോധിക്കാം. വിജ്ഞാനത്തിന്റെ രൂപവും ഉറവിടവും എപ്പടി യായിരുന്താലും കാന്തല്ലൂര്‍ശാലയില്‍ അതു വരവേല്‍ക്കപ്പെടും. ഇന്ദ്രജാലത്തെ നാന്‍ നമ്പരതില്ലേ ….! കണ്ടതും കേട്ടതും ഒന്നുമല്ല… വരാനിരിക്കുന്നത് ….. ആപത്തു കാലത്തു വരുന്ന അതിമാനുഷ്യന്‍ അഗ്നിയാണ്. കൈ പിടിച്ചാല്‍ കരുതലും.. കൈവിട്ടാല്‍ കുട്ടി നാശവും. നിങ്ങള്‍ പറയുന്നതു വിശ്വസിക്ക്… വേണാട് ആപത്തിലാണ്.
ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണിവ. മനുഷ്യശക്തിക്ക് അതീതമായ ചില ദിവ്യാനുഭവങ്ങള്‍ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. അദൃശ്യമായ അമാനുഷിക ശക്തിയേയും അതിന്റെ പിന്നിലെ അത്ഭുങ്ങളും പ്രേഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. വലിയ ജനപ്രീതി നേടിയ ഫിലിപ്‌സ് ആന്റ് മങ്കി .പെന്‍ , ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിന്‍ തോമസ്. ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റെസി കഥയാണ് കടമറ്റത്തു കത്തനാറിന്റേത്. പ്രശസ്തനായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിച്ചതാണ് കടമറ്റത്തു കത്തനാറിന്റെ കഥ. മഹാ മാന്ത്രികനെന്നു വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാറെ ക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.
ആ കഥാ പാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിന്‍ബലം. ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവര്‍ത്തകരുടെയും പിന്‍ബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതല്‍മുടക്കിലാണ് ഗോകുലം മൂവീസ് ഈ ചിത്രത്തിന് ദൃശ്യാവിഷ്‌ക്കരണം നടത്തുന്നത്. കത്തനാര്‍ the wild soucer. എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രീ പ്രൊഡക്ഷസിനും, ചിത്രീകരണത്തിനും, പോസ്റ്റ് പ്രൊഡക്ഷന്‍സിനുമൊക്കെയായി വലിയ കാലയളവ് ഈ ചിത്രത്തിനു വേണ്ടി വന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.
അതിന്റെ മൂനോടിയായിട്ടാണ് ട്രയി ലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയായില്‍ വലിയ സ്വീകാര്യതയാണ് ഈ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. ജയസൂര്യയാണ് കത്തനാറെ ഏറെ ഭദ്രമാക്കുന്നത്. ചരിത്രത്തിന്റെ താളുകളില്‍ എന്നും സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടാന്‍ കഴിയുന്നതാണ് ജയസൂര്യയുടെ കത്തനാര്‍. ഇത്രയും വലിയ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ ഈ നടനു കഴിഞ്ഞതും വലിയ ഭാഗ്യമായി കാണാം. ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്‌ക്ക ഷെട്ടി, തമിഴ് താരംപ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍ പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍, നിധീഷ് ഭരദ്വാജ് ( ഞാന്‍ ഗന്ധര്‍വ്വന്‍ ഫെയിം) സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകള്‍ ഫെയിം) കിരണ്‍ അരവിന്ദാക്ഷന്‍ സുശീല്‍ കുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ പ്രധാന വേഷങ്ങളിലുണ്ട്.
നാല്‍പ്പത്തിഅയ്യായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ മോഡുലര്‍ ഷൂട്ടിംഗ് ഫ്‌ളോറിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂടിംഗ് ഫ്‌ളോര്‍ ആണിത്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ ബഹുഭൂരിപക്ഷവും വിദേശങ്ങളിലാണു നടന്നുവരുന്നത്. മുപ്പതില്‍പ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്. ആര്‍. രാമാനന്ദിന്റേതാണ് തിരക്കഥ. രാഹുല്‍ സുബ്രമണ്യനാണ് സംഗീത സംവിധായകന്‍.
ഛായാഗ്രഹണം – നീല്‍ ഡികുഞ്ഞ.
എഡിറ്റിംഗ് -റോജിന്‍ തോമസ്.
പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവ്.
ആക്ഷന്‍-ജഗ്ജിന്‍ പാര്‍ക്ക്, കലൈകിംഗ്സ്റ്റണ്‍,
.കലാസംവിധാനം – അജി കുറ്റിയാനി, രാം പ്രസാദ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍ .
കോസ്റ്റും ഡിസൈന്‍ – ഉത്തരാ മേനോന്‍.
വി.എഫ്..ക്‌സ്. – പോയറ്റിക്‌സ് .വീ എഫ്. ക്‌സ് ആന്റ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ –
സൂഷര്‍വൈസര്‍ – വിഷ്ണുരാജ്.
. വീ. എഫ് ക്‌സ്-പ്രൊഡ്യൂസര്‍ – സെന്തില്‍ നാഥന്‍.
കളറിസ്റ്റ് – ശ്രീക്ക് വാരിയര്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് .
ഷാലം , ഗോപേഷ്.
കോ പ്രൊഡ്യൂസേര്‍സ് – ബൈജു ഗോപാലന്‍ , വി.സി. പ്രവീണ്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്സ് – സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – സിദ്ദു പനയ്ക്കല്‍.
പി.ആര്‍.ഒ. വാഴൂര്‍ ജോസ്
















