ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ പുതിയ പാഠം ലോകത്തിന് നൽകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന കർമം നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക കുർബാനകൾ അർപ്പിക്കും.
വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ ഇന്ന് യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും ഓർമകളാണ് വിശ്വാസിസമൂഹം പുതുക്കുന്നത്.
ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ ദിനത്തിന്റെ ഓർമ പുതുക്കലാണ് പെസഹാ വ്യാഴം.
വിശുദ്ധ വാരത്തിലെ പീഡാനുഭവ സ്മരണകളുടെ ഭാഗമായി നാളെ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കും.
















