ഒരു പ്രതിമയെ, കേന്ദ്ര കഥാപാത്രമാക്കി പൂര്‍ണ്ണമായും ഫാന്റെസി ഹ്യൂമര്‍, ത്രില്ലര്‍ ജോണറില്‍ നവാഗതനായ നിജിഷ് സഹദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌തേവര്‍ . ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ രണ്ട് വ്യഴാഴ്ച്ച പൊള്ളാച്ചിയില്‍ ആരംഭിച്ചു. ഹൊറൈസണ്‍, എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മൊട്ടമ്മല്‍ രാജന്‍ ത്രളിപ്പറമ്പ് ) ഈ ചിത്രം നിര്‍മ്മിക്കുന്നു. നിരവധി പ്രശസ്തമായ ചിത്രങ്ങള്‍ക്ക് പ്രധാന പശ്ചാത്തലമായിട്ടുള്ള ശിങ്കനല്ലൂര്‍, തേവര്‍ മകന്‍ വീട് എന്ന് അറിയപ്പെടുന്ന വീട്ടിലായിരുന്നു തുടക്കം. ശ്രീമതി രജിതാ രാജന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. നിര്‍മ്മാതാവ് രാജന്‍ മൊട്ടമ്മല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.
വടക്കുംനാഥന്‍, നസ്രാണി, ഓര്‍മ്മ മാത്രം സ്വം എന്നീ പ്രശസ്ത ചിത്രങ്ങള്‍ക്കു ശേഷം ഹൊറൈസണ്‍ എന്റെര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന അഞ്ചാമതു ചിത്രം കൂടിയാണ് തേവര്‍. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ നാട്ടിലേക്ക് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലുമായി മൂന്നു ചെറുപ്പക്കാര്‍ എത്തുന്നു. ഇവിടുത്തെ ഇവരുടെ കണ്ടുമുട്ടല്‍ ആത്മബന്ധങ്ങളിലേക്കും നയിക്കപ്പെട്ടു. ഏതൊരു ചെറുപ്പക്കാരന്റെ മുന്നിലുമുള്ള ജീവിത പ്രതിസന്ധികള്‍ ഇവര്‍ക്കുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നാട്ടില്‍ ആരും ബഹുമാനിക്കുന്ന നാഗ മുത്തു സെല്‍വവുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകുന്നത്. അദ്ദേഹം ഇവര്‍ക്കു മുന്നില്‍ ഒരുദ്യമം ഏല്‍പ്പിക്കുന്നു. അവരുടെ ജീവിതത്തില്‍ സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരു പ്രതിഫലമാണ് തേവര്‍ ഇവര്‍ക്കു നല്‍കിയത്.
ഒരു പ്രതിമ തേവരുടെ അടുക്കല്‍ ഏല്‍പ്പിക്കണം. ഈ ഉദ്യമം അവര്‍ ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു അതിനു ശേഷം ഈ മൂവര്‍ സംഘത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒപ്പം ഫാന്റെ സിയും ഉദ്വേഗവും അകമ്പടിയാകുന്നു. ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍. സമീപകാല മലയാള സിനിമയിലെ ഏറ്റവും ഹൃദ്യമായ ഹ്യൂമര്‍ ഫാന്റെസി .ചിത്രം കൂടിയായിരിക്കും തേവര്‍. ധ്യാന്‍ ശ്രീനിവാസനും ഷെഹീന്‍ സിദ്ദിഖും പുതുമുഖം ഡോ റോഷന്‍ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഡോ റോഷന്‍ രാജ്
പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ റോഷന്‍ രാജ് ഇതിനു മുമ്പ് മൂന്നു ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു ശ്രദ്ധ നേടിയതാണ്. ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ ഡോ റോഷന്‍ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമേ തമിഴിലേയും നിരവധി പ്രമുഖ താരങ്ങള്‍ ഈ ചിത്രീത്തില്‍ അണിനിരക്കുന്നു. ഏതുഭാഷക്കും ദേശ ത്തിനും അനുയോജ്യമാം വിധം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. തലൈവാസില്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, ദേവന്‍ ഹരീഷ് കണാരന്‍, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ദിനേശ് പണിക്കര്‍. ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, മൊട്ട രാജേന്ദ്രന്‍, മണ്‍സൂര്‍ അലി ഖാന്‍, വയ്യാ പുരി ഐശ്യര്യാ. പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഓസേപ്പച്ചന്‍
ഛായാഗ്രഹണം എല്‍ദോ ഐസക്ക്:
എഡിറ്റിംഗ് – അയൂബ് ഖാന്‍ .
കലാ സംവിധാനം സജിത് മുണ്ടയാട്..
പ്രൊജക്റ്റ് ഡിസൈന്‍ ഹംസ ദേശമംഗലം .
മേക്കപ്പ് മഹേഷ് ചേര്‍ത്തല.
കോസ്റ്റ്യും ഡിസൈന്‍- സുകേഷ് താനൂര്‍.
സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് ബിനു കുമാര്‍. എസ
കോറിയോഗ്രാഫി – ശാന്തി കുമാര്‍.
ആക്ഷന്‍ -ബ്രുസ്ലി രാജേഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രസാദ് യാദവ്.
ഫിനാന്‍സ് കണ്‍ട്രോളര്‍- വിവേക് കാര്‍ത്തികേയന്‍
ഫിനാന്‍സ് മാനേജര്‍ – മുരുകേശന്‍ കല്‍പ്പാത്തി .
സ്റ്റില്‍സ്- ഷിബി ധിവദാസ്
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് .- പ്രസാദ് ശ്രീകൃഷ്ണപുരം, അരുണ്‍ കെ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജബ്ബാര്‍ മതിലകം.
പൊള്ളാച്ചി . കോയമ്പത്തൂര്‍ , പാലക്കാട് ഭാഗങ്ങളിലായി ഇദ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ. വാഴൂര്‍ ജോസ്
















