തന്നെ വിവാഹം കഴിക്കണം എന്ന ആവശ്യപ്പെട്ടു സാരിയുമായി നടിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ പരാതി. കുറെ കാലമായി ഇൻസ്റാഗ്രാമിലൂടെ ശല്യം ചെയ്തിരുന്ന വ്യക്തിയാണ് നേരിട്ട് എത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം നടക്കുന്നത്. ഡിസംബർ മുതൽ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീല സന്ദേശം ഇയാൾ അയച്ചിരുന്നു. എന്നാൽ ഇന്നലെ പ്രതി നടിയുടെ വീട്ടിലെത്തി സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു ബഹളം വെക്കുകയായിരുന്നു.
ഭയന്ന നടിയും കുടുംബവും വീട്ടിൽ കയറി കതക് അടച്ചു. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പരാതിയിൽ അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
















