കോഴിക്കോട് 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ വീണ്ടും പിടികൂടി. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫയുടെ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടിയത്.
ഇന്ന് രാവിലെയായായിരുന്നു ഡാൻസാഫ് സംഘം ഹനീഫയെ 500 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് ഇയാളുടെ വീട്ടിൽ 2.3 കി.ഗ്രാം എംഡിഎംഎ കൂടി ഉണ്ടെന്ന വിവരം പറയുന്നത്. തുടർന്ന് പോലീസ് അവിടെ പോയി പിടിച്ചെടുക്കുകയായിരുന്നു.
കേരളത്തിലെ മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഹനീഫയെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഇയാൾ നാട്ടിലെത്തിയെന്ന് അറിയുന്നത്. തുടർന് വിൽപ്പനക്കായി പോയ്കൊണ്ടിരുന്നപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
















