ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്.
സ്പീക്കർ ഒരാൾക്ക് വേണ്ടി റോഡ് ഷോയിൽ പങ്കെടുക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നു ചുണ്ടികാട്ടിയാണ് പരാതി. അതിനാൽ സ്പീക്കറെ തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
















