കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും വിനോദയാത്ര പോയ വിദ്യാർഥികൾ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ പുഴയിൽ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദിനാന്‍ (17), പതിമംഗലം അഷ്റഫിന്റെ മകന്‍ ആഷിഖ് (15) എന്നിവരാണ് വയനാട്ടിലെ ബാവലി പുഴയില്‍ മുങ്ങി മരിച്ചത്.
രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരും ദര്‍സ്സില്‍ നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. ഇന്ന് തിരികെ കൊടുവള്ളിയിലേക്ക് വരുന്നതിനിടയില്‍ മാനന്തവാടി തിരുനെല്ലി ബാവലി മഖാം സന്ദര്‍ശിച്ചു. പിന്നീട് കുളിക്കാനായി സമീപത്തെ ബാവലി പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഇവരുടെ സുഹൃത്തു മുബഷീര്‍ വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ നീന്തലറിയാവുന്ന ആഷിഖും, അദിനാനും രക്ഷിക്കാനായി ചാടിയതായിരുന്നു. എന്നാൽ മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ എത്തി ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും പുറത്തെടുത്തേക്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു.
















