കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇക്കുറി കോൺഗ്രസിനും ബിജെപിക്കും ‘പോ മോനെ ദിനേശാ’ എന്ന സന്ദേശം നൽകുമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. ഇന്ന് വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി എം.കെ. ഭാസ്‌കരന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം നിരവധി പ്രകൃതി ദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും നേരിട്ടെന്നും അപ്പോഴെല്ലാം കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കിയിട്ടും കേരളം എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു മുന്നിലെത്തിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അതിലൂടെ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണെന്നും അവർ ആരോപിച്ചു.
















