മലപ്പുറം വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു.
ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും ഗൺമാനെ മർദിച്ചു എന്നാണ് പരാതി. ഗൺമാന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
Story Highlights : Attempted assault on Shashi Tharoor
















