മലയാളി പ്രേക്ഷകരെ മനസറിഞ്ഞ് ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. മുൻപ് കോമഡി കഥാപാത്രത്തിൽ മാത്രമായി ഒതുങ്ങി നിന്ന നടൻ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ പണ്ട് കാലത്തെ സിനിമകളിൽ താടി വടിക്കാതെ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘താടി വടിക്കാതെ സിനിമകളിൽ അഭിനയിക്കുന്നതിന് കാരണം ഉണ്ട്. ഓരോ പടം കഴിഞ്ഞു അടുത്തത് ഉണ്ടായിരുന്നു അന്ന്. അപ്പോൾ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാൻ ആണ്. നിരന്ന് പടങ്ങൾ അല്ലെ, അപ്പോൾ വടിക്കാൻ നേരം ഇല്ല. അതുമാത്രമല്ല ഓരോ കാരണങ്ങൾ ഉണ്ട്, ശബരിമല നോമ്പ്, അല്ലെങ്കിൽ അലർജി എന്നൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്. പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള സമയം ഉണ്ട്. അങ്ങനെ ചെയ്‌താൽ മതിയെന്ന തോന്നലും ഉണ്ട്. മുന്നോട്ട് ഇങ്ങനെ പോയാൽ മതി. അതിനുമാത്രമുള്ള സിനിമകളെ ഇപ്പോൾ കമ്മിറ്റ് ചെയ്യുന്നുള്ളൂ.
സെലെക്ടിവ് എന്നല്ല, എന്നോട് സിനിമയിലുള്ള ഒരു സുഹൃത്ത് അദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വരണം എന്ന് പറഞ്ഞാൽ, ഞാൻ വേറെ ഒരു ഗെറ്റപ്പിൽ ആയിരിക്കും. പടത്തിന്റെ പേര് പറയുന്നില്ല, കുറെ നാളായി അഭിനയിച്ചിട്ട് ഈ അടുത്താണ് കഴിഞ്ഞത്. ആ സമയത്ത് തടി വെച്ച് കൊണ്ട് തന്നെ പല സിനിമകൾക്കും വേണ്ടി അഡ്ജസ്റ്റ് ചെയ്തു. കുറെ നാൾ അത് കൊണ്ട് നടന്നു, വടിക്കാൻ പറ്റിയില്ല എനിക്ക്. ആ സിനിമയിൽ അഭിനയിച്ചത് തടി വെച്ചിട്ടാണ്, അതിന് ശേഷം വന്ന സിനിമകളിൽ താടി കുറച്ച് ഉള്ളിലേക്ക് വെച്ചും ചെറുതായി ട്രിം ചെയ്തതൊക്കെ അഭിനയിക്കേണ്ടി വന്നു. താടി ഉള്ള പടം തീരുന്നില്ല. പെട്ടു പോയി എന്ന് പറയാൻ കഴിയില്ല, കാരണം നമ്മുടെ ജീവിതമാണ്. ഇനിയിപ്പോൾ അങ്ങനെ ഇല്ല. ഒരെണ്ണം കഴിഞ്ഞിട്ട് മറ്റൊന്ന് എന്ന രീതിയിലാണ്,’ ഹരിശ്രീ അശോകൻ പറഞ്ഞു.
















