ഉഗാണ്ടയിൽ രക്ഷാകർത്താവെന്ന വ്യാജേനെ നഴ്സറിയിൽ കയറി വടിവാളുമായി യുവാവ് നടത്തിയ ആക്രമണത്തിൽ 4 കുട്ടികൾ മരിച്ചു. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ ആണ് ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച ആണ് സംഭവം നടന്നത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ശേഷം ജീവനക്കാരുമായി സംസാരിച്ചു പുറത്തേക്കു പോകാനെന്ന വ്യാജേനെ വന്ന് ഗേറ്റ് പൂട്ടി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ രണ്ട് മുതൽ മൂന്ന് വയസ്സുവരെ പ്രായം ഉള്ള നാല് കുട്ടികൾ ആണ് മരിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ചു. ശേഷം പോലീസിനെ വിവരം അറിയിക്കുകയും അവർ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
















