കുടകില്‍ ട്രക്കിംഗിന് പോയ മലയാളി യുവതിയെ കാണാതായി. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യയെയാണ് കാണാതായത്. പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു..ഏപ്രില്‍ രണ്ടിനാണ് ശരണ്യ ട്രക്കിംഗിന് പോയത്. കൊച്ചിയില്‍ നിന്നാണ് കുടകിലേക്ക് യാത്ര ചെയ്തത്.
ഹോംസ്‌റ്റേയില്‍ ഒറ്റയ്ക്കായിരുന്നു ശരണ്യ താമസിച്ചിരുന്നത്. അവിടെ നിന്ന് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് വിവരങ്ങളുമടക്കം നല്‍കിയതിന് ശേഷമാണ് ട്രക്കിംഗിന് ഇറങ്ങിയത്.ശരണ്യ വഴിതെറ്റി ഉള്‍ക്കാട്ടില്‍ പോയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസമായി വനം വകുപ്പും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.
Story Highlights : A Malayali woman who went trekking in Kodagu has gone missing
















