ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ നടക്കും. 2.71 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുക. നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 24 താൽക്കാലിക ബൂത്ത് ഉൾപ്പടെ 30,495 ബൂത്തുകളാണ് സജ്ജമാക്കിയിക്കുന്നത്. 2040 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. പരസ്യപ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികൾ.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും.
ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയുമാണ് യുഡിഎഫ് പ്രധാന ആയുധമാക്കിയത്. കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് എല്‍ഡിഎഫും ആയുധമാക്കി. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.
















