വയനാട് കൽപ്പറ്റയിൽ ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടിയ സമയത്തു പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
പുലി പിടികൂടുന്നതിന് മുമ്പ് മൂന്ന് ആടുകളെ കൊന്നിരുന്നു. അങ്ങനെ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പുലിയെ വനംവകുപ്പ് പിടികൂടിയത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.
പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
















