ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നും വാദം തുടരും. കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനു ശേഷം സീനിയോറിറ്റിയില്‍ പുനപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ വാദം നടത്തും.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്നായിരിക്കും വാദങ്ങള്‍ ഉന്നയിക്കുക. ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനിടെ സുപ്രീംകോടതി നിര്‍ണായകനിരീക്ഷണം നടത്തിയിരുന്നു.
ശബരിമല വിശ്വാസികള്‍ അല്ലാത്ത വ്യക്തികള്‍ക്ക് ക്ഷേത്രാചാരത്തെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ജസ്റ്റിസ് ബി വി നഗരത്‌ന ചോദിച്ചു.
അവിശ്വാസികളുടെ ഈ ആവശ്യത്തെ എന്തിന് കോടതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.ശബരിമല യുവതി പ്രവേശനത്തിലെ പുന പരിശോധന ഹര്‍ജികളെ പിന്തുണക്കുന്നവരുടെ വാദം ഇന്ന് പൂര്‍ത്തിയാകും.
















