കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും നൂറ് സീറ്റിൽ ഉറച്ചുനിൽക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.
















