ടാറ്റ മോട്ടോഴ്‌സ് ഇൻട്രാ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഇൻട്രാ ഇവി പിക്കപ്പ് അവതരിപ്പിച്ചു. ഇത് ഒരു പർപ്പസ്-ബിൽറ്റ് ഇലക്ട്രിക് ആർക്കിടെക്ചറാണ്. ഇന്ത്യയുടെ വളർന്നു വരുന്ന കാർഗോ/ കൊമേർഷ്യൽ ആവശ്യങ്ങൾക്ക് വിശ്വസനീയവും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ ഒരു സൊല്യൂഷൻ ഈ പ്ലാറ്റ്‌ഫോം നൽകുമെന്ന് അവകാശപ്പെടുന്നു. ടാറ്റ ഇൻട്രാ ഇവി പിക്കപ്പ് രാജ്യവ്യാപകമായി ടാറ്റ മോട്ടോഴ്‌സിന്റെ കൊമേർഷ്യൽ വാഹന ഡീലർഷിപ്പുകളിൽ ലഭ്യമാകും, 11.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.
പുതിയ ടാറ്റ ഇൻട്രാ ഇവി പിക്കപ്പ് 1,750 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയോടെയാണ് വരുന്നത്. ഉയർന്ന പേലോഡ്, ഓരോ യാത്രയിലും മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നു. 72 കിലോവാട്ട് മോട്ടോർ, 230 Nm ടോർക്ക് എന്നിവയാണ് വാഹനത്തിന്റെ ഔട്ട്പുട്ട്. പൂർണ്ണമായി ലോഡുചെയ്‌താലും 211 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
വാഹനത്തിന്റെ 28.2 kWh ബാറ്ററി പായ്ക്ക് വിശ്വസനീയവും എല്ലാ കാലാവസ്ഥയിലും മികച്ച പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നതുമാണ്. വെറും 55 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ വേഗത്തിൽ ചാർജ് കൈവരിക്കാൻ ഇതിനു കഴിയും.
1,750 കിലോഗ്രാം പേലോഡും 10.2 അടി വരെ നീളമുള്ള ലോംഗ് ലോഡ് ബോഡി ഓപ്ഷനുകളുമുള്ള ഇൻട്രാ ഇവി പിക്കപ്പ്, FMCG, ഇ-കൊമേഴ്‌സ് മുതൽ കോൾഡ്-ചെയിൻ, മാലിന്യ സംസ്‌കരണം, എൽപിജി തുടങ്ങി നിരവധി വാണിജ്യ മേഖലകളെ പിന്തുണയ്ക്കുന്നു.
ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് എഡ്ജ് സിസ്റ്റവുമായിട്ടാണ് ഇൻട്രാ ഇവി വരുന്നത്, ഇത് ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, ആരോഗ്യ നിരീക്ഷണം, മെയിന്റനൻസ് അലേർട്ടുകൾ എന്നിവ നൽകുന്നു. ഫ്ലീറ്റ് ഉടമകളെ പ്രവർത്തന സമയം മെച്ചപ്പെടുത്താനും ചെലവുകൾ കൈകാര്യം ചെയ്യാനും കൂടുതൽ സുതാര്യതയോടെ പ്രവർത്തിക്കാനും ഇത് സഹായിക്കുന്നു.
പിക്കപ്പിൽ ഒരു സമർപ്പിത ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം വെഹിക്കിൾ സ്റ്റെബിലിറ്റിയും ബ്രേക്കിംഗ് എഫിഷ്യൻസിയും വർധിപ്പിക്കുന്നു, അതേസമയം ത്രീ-ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ് വേഗത കുറയ്ക്കുമ്പോൾ എനർജി റിക്കവറി മെച്ചപ്പെടുത്തുന്നു, ഇത് വാഹനത്തിന്റെ റിയൽ വേൾഡ് റേഞ്ച് മെച്ചപ്പടുത്തുന്നു. ആറ് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ HV ബാറ്ററി വാറന്റിയാണ് ഇൻട്രാ ഇവിയ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.
















