പ്രവാസി മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നേതൃത്വത്തില്‍, പ്രത്യേക കാര്‍ഗോ വിമാനങ്ങളില്‍ പഴം -പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി. ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം-പച്ചക്കറി ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത്. കൂടുതല്‍ കാര്‍?ഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണിലധികം കാര്‍ഷികോത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയര്‍വെയ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനം 50 ടണ്‍ കാര്‍ഷികോത്പ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി.
വൈകിട്ട് 8 ന് നാഷണല്‍ എയര്‍വേയിസിന്റെ പ്രത്യേക വിമാനത്തില്‍ 100 ടണ്‍ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളും കയറ്റിയച്ചു. എമിറേറ്റ്‌സ്, ഇത്തിഹാദ് ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകള്‍ വഴിയാണ് ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. യുഎഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സുഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. സമൃദ്ധമായി വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങള്‍ ഒരുക്കുവാനും ജി.സി.സിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു.
വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് മേഖലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാര്‍ഷിക വിഭവങ്ങള്‍, വിഷുക്കണി ഒരുക്കുവാന്‍ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉള്‍പ്പടെ എല്ലാ കാര്‍ഷിക വിഭവങ്ങളും ലുലു സ്റ്റോറുകളില്‍ സുലഭമാണ്.
















