നടനും പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിക്ക് ആശംസയുമായി ധർമജൻ ബോൾഗാട്ടി. സമൂഹമാധ്യമത്തിൽ ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ധർമജന്റെ കുറിപ്പ്. തിരഞ്ഞെടുപ്പ് സമയത്ത് സിനിമാക്കാരനായുള്ള വോട്ട് വേണ്ടെന്നാണ് പിഷാരടി തന്നോടു പറഞ്ഞിരുന്നതെന്ന് ധർമജൻ പറയുന്നു. എന്നിട്ടും പാലക്കാട് പിഷാരടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനു കാരണം പറയുകയായിരുന്നു താരം.
‘‘പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വച്ച് എനിക്ക് വോട്ട് വേണ്ട…അപ്പോൾ ഞാൻ പറഞ്ഞു, “എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’
പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും, അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന്. എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു, പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.
നന്മയുള്ള ആത്മാർഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി.’’
















