അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകന്‍ ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. നിതിന്റെ സഹപാഠികൾ നിതിന്റെ വീട്ടിൽ എത്തി. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ BDS വിദ്യാർത്ഥികളായ രണ്ടു പേരാണ് വീട്ടിൽ എത്തിയത്.റാം സർ ഒരു അധ്യാപകനല്ല, മൃഗമാണ്. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഒന്നാം വർഷ BDS വിദ്യാർത്ഥി ആർച്ച മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്ന് ആർച്ച പ്രതികരിച്ചു.
റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാര്‍ഥികള്‍ നേരത്തെ പ്രതികരിച്ചത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാര്‍ഥി പ്രതികരിച്ചു. പല തരത്തിലും ഡോ. റാം വിദ്യാര്‍ഥികളെ അധിക്ഷേപിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടായിരുന്നു. നിതിന്‍ രാജിനോട് പറഞ്ഞ കാര്യങ്ങള്‍ ക്ലാസ്സില്‍ ഇല്ലാതിരുന്നതിനാല്‍ നേരിട്ട് കേട്ടിട്ടില്ല. എന്നാല്‍, അത് സത്യമാകുന്ന രീതിയിലാണ് ബാക്കിയുള്ള ക്ലാസുകളിലെ കുട്ടികളോട് ഡോ. റാമിന്റെ പെരുമാറ്റം -മറ്റൊരു വിദ്യാർഥിനി പ്രതികരിച്ചു.
നിതിന്‍ രാജിന്റെ വീട്ടില്‍ എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ സന്ദര്‍ശനം നടത്തി. ജാതീയ അധിക്ഷേപം ഇന്നും നിലനില്‍ക്കുന്നു എന്ന് കേള്‍ക്കുന്നത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights : more complaints against dr k ram
















