ഉടുമ്പന്നൂരിൽ 15 വയസ്സുകാരനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഉടുമ്പന്നൂർ തൊഴുത്തും പള്ളിയിൽ വീട്ടിൽ അൻഷാദിനെയാണ് (15) പിതാവ് ശരീരത്തിന്റെ പലഭാഗത്ത് മർദ്ദിച്ചത് . കുട്ടി ഇപ്പോൾ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തിൽ പിതാവ് നജീബിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 7:30 ക്കാണ് സംഭവം. സംഭവദിവസം കുട്ടി പുറത്തുപോയി വരാൻ വൈകിയിരുന്നു. ഇതറിഞ്ഞ മദ്യലഹരിയിൽ ഇരുന്ന പിതാവ് കസേരയും കമ്പി വടിയും കൊണ്ട് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ താൻ തള്ളി മാറ്റിയതിനാൽ ആണ് കൊള്ളാതിരുന്നത് എന്ന് മാതാവ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ അൻഷാദിനെ കുട്ടിയെ ഉപദ്രവിക്കുന്നത് നിന്ന് പിടിച്ചു മാറ്റുകയും ഉടൻ ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെടുകയും ആയിരുന്നു.
കുട്ടിയെ ഉടൻതന്നെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നജീമിനെ അറസ്റ്റ് ചെയ്തതായും ഇയാൾ മദ്യപിച്ച് എത്തി മകനെ മർദ്ദിക്കുന്നത് പതിവാണെന്ന് വിവരം ലഭിച്ചതായും കരിമണ്ണൂർ സി ഐ അറിയിച്ചു
















