തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യതയുള്ളതായി ബിജെപി വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ വിജയിക്കാം. തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമര്‍ശിച്ചത് തെറ്റായിപ്പോയി എന്ന് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ലഭ്യമായ പോളിങ് ശതമാനം കൂടി കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായെന്നും വോട്ടുവിഹിതം കാര്യമായി ഉയരുമെന്നും പാര്‍ട്ടി വിലയിരുത്തി.
















